പത്തു ദിവസത്തിനു ശേഷം ഷി പൊതുവേദിയിൽ
Wednesday, September 28, 2022 1:11 AM IST
ബെയ്ജിംഗ്: പത്തുദിവസമായി പൊതുവേദിയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പൊതുവേദിയിൽ.
ചൈനീസ് സേനയായ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) മേധാവി സ്ഥാനത്തുനിന്ന് നീക്കിയെന്നും വീട്ടുതടങ്കലിലാണെന്നതുമുൾപ്പെടെ അഭ്യൂഹങ്ങൾക്കു വിരാമമിട്ടാണ് കമ്യുണിസ്റ്റു നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനത്തിൽ ഷി പങ്കെടുത്തത്.
കഴിഞ്ഞദശകത്തിൽ ചൈനയും ഭരണനേതൃത്വത്തിലുള്ള പാർട്ടിയും കൈവരിച്ച ഐതിഹാസിക നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനത്തിലാണ് പ്രസിഡന്റ് പങ്കെടുത്തതെന്ന് ഔദ്യോഗികമാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ചൈനീസ് രീതിയിലുള്ള സോഷ്യലിസത്തിന്റെ വിജയത്തിനായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.