ഇറാക്കിൽ ഇറാന്റെ ഡ്രോണ്‍ ആക്രമണം
Thursday, September 29, 2022 12:25 AM IST
കോയ: വടക്കൻ ഇറാക്കിൽ ഇറാൻ വീണ്ടും ബോംബാക്രമണം തുടങ്ങി. മേഖലയിൽ പോരാടുന്ന ഇറാനിയൻ-കുർദിഷ് സേനയുടെ എതിരാളികളെ ലക്ഷ്യമിട്ടാണു ഡ്രോണ്‍ ആക്രമണം.
ഇർബിലിന് 60 കിലോമീറ്റർ കിഴക്ക് കോയ നഗരം കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് ഇറാനിയൻ കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സോറൻ നൂരി അറിയിച്ചു. ഇറാനിൽ നിരോധനമുള്ള പാർട്ടിയാണിത്.
വടക്കൻ ഇറാക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിഘടനവാദികളെ ലക്ഷ്യമിട്ടാണ് മിസൈൽ-ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് ഇറാനിലെ സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു. 15 പേർക്കു പരിക്കേറ്റതായി കുർദിഷ് ടിവി റിപ്പോർട്ട് ചെയ്തു.