മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്ന്
Friday, September 30, 2022 11:57 PM IST
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ രൂപതയിലെ ദ്വിതീയ മെത്രാനായി നിയമിതനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്നു നടക്കും.
രാവിലെ ഒന്‍പതിന് മാർതോമാ ശ്ലീഹാ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. അമേരിക്കയുടെ അപ്പോസ്തലിക് നുണ്‍ഷ്യോ ഡോ. ക്രിസ്റ്റൊഫേ പിയറി പങ്കെടുക്കും. തൃശൂർ പറപ്പൂക്കര സ്വദേശിയാണ് മാർ ജോയി ആലപ്പാട്ട്.