ഗോത്താബയയെ ചോദ്യംചെയ്തു
Wednesday, February 8, 2023 11:52 PM IST
കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെയെ പോലീസ് ചോദ്യംചെയ്തു.
കഴിഞ്ഞവർഷം ജൂലൈയിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജ്യത്തുനിന്ന് പലായനം ചെയ്ത അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ടായിരുന്നിത്. കോടതി നിർദേശപ്രകാരം ഗോത്താബയയുടെ സ്വകാര്യ വസതിയിൽ നടന്ന ചോദ്യംചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു.