ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പോലീസ്; സംഘർഷം
Wednesday, March 15, 2023 12:59 AM IST
ലാഹോർ: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷം. വടിയും കല്ലുമായി നേരിട്ട അനുയായികൾക്കു നേർക്കു പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പ്രധാനമന്ത്രിയായിരിക്കേ സമ്മാനമായി ലഭിച്ച വാച്ച് അടക്കം വിലകൂടിയ വസ്തുക്കൾ ട്രഷറിയിൽ(തോഷാഖാന)നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങി വലിയ ലാഭത്തിനു വിറ്റുവെന്ന കേസാണ് ഇമ്രാനെതിരേയുള്ളത്. നിരന്തരമായി വിചാരണയ്ക്കു ഹാജരാകാത്ത ഇമ്രാനെതിരേ ഇസ്ലാമാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യാനാണ് ഇസ്ലാമാബാദ് പോലീസിന്റെ നീക്കം.