വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുക്കുകയാണ് ഡോണൾഡ് ട്രംപ്. അദ്ദേഹത്തിന് 34 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 2.6 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്സുമുണ്ട്.
2021 ജനുവരി ആറിന് ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുന്പോൾ തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.