ഗ്രീസ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
Tuesday, May 23, 2023 11:44 PM IST
ആഥൻസ്: ഗ്രീസിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കും. ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കിര്യാക്കോസ് മിസ്തോതാക്കീസിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി 40 ശതമാനം വോട്ടുകളുമായി മുന്നിലെത്തിയെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചില്ല.
പ്രതിപക്ഷപാർട്ടികളുമായി ചേർന്നു സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്ന മട്ടില്ല. ഗ്രീസിലെ നിയമനുസരിച്ച് പാർലമെന്റ് പിരിച്ചുവിടുന്നതിനുമുന്പ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള പാർട്ടികൾക്കു സർക്കാർ രൂപീകരിക്കാൻ മൂന്നു ദിവസത്തെ സമയമാണു ലഭിക്കുക. ജൂൺ 25നായിരിക്കും വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയെന്നു സൂചനയുണ്ട്.