ഡൗണിംഗ് സ്ട്രീറ്റ് ഗേറ്റിൽ വണ്ടിയിടിപ്പിച്ചയാൾ അറസ്റ്റിൽ
Friday, May 26, 2023 12:59 AM IST
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റിലെ ഗേറ്റിലേക്കു കാറിടിപ്പിച്ചുകയറ്റിയ ആൾ അറസ്റ്റിലായി.
അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചത്.
സംഭവസമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നന്പർ വസതിയിൽ പ്രധാനമന്ത്രി ഋഷി സുനാക് ഉണ്ടായിരുന്നുവോ എന്നതിൽ വ്യക്തതയില്ല.