ടിന ടേണർ അന്തരിച്ചു
Friday, May 26, 2023 12:59 AM IST
സൂറിച്ച്: റോക്ക് ആൻഡ് റോൾ സംഗീതവിഭാഗത്തിന്റെ റാണി എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ഗായിക ടിന ടേണർ (83) അന്തരിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിനടുത്തുള്ള വസതിയിലായിരുന്നു അന്ത്യം.
റോക്ക് ആൻഡ് റോളിന്റെ ആദ്യകാലമായ 1950കളിൽ സംഗീതരംഗത്തെത്തിയ ടിന ‘പ്രൗഡ് മേരി, വാട്സ് ലൗ ഗോട്ട് റ്റു ഡു വിത്ത് ഇറ്റ്, ബെറ്റർ ബി ഗുഡ് റ്റു മി’ തുടങ്ങി ആൽബങ്ങളിലൂടെ അതിപ്രശസ്തയായി. എട്ടു ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.