അർമേനിയ റഷ്യയിൽനിന്ന് അകലുന്നു
Wednesday, September 13, 2023 1:44 AM IST
മോസ്കോ: അടുത്ത സുഹൃത്തായ അർമേനിയ റഷ്യയിൽനിന്ന് അകലുന്നതായി റിപ്പോർട്ടുകൾ. മുൻ സോവ്യറ്റ് രാജ്യവും ദീർഘകാല തന്ത്രപങ്കാളിയുമായ അർമേനിയയിൽ മോസ്കോയ്ക്കുള്ള സ്വാധീനം കുറഞ്ഞുവരികയാണത്രേ.
യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന റഷ്യ അർമേനിയയ്ക്ക് ആവശ്യത്തിന് ആയുധങ്ങൾ നല്കാത്തതാണ് പ്രധാന കാരണം. അസർബൈജാനുമായി നിത്യശത്രുതയുള്ള അർമേനിയ സൈനികാവശ്യങ്ങൾക്ക് റഷ്യയെയാണ് ആശ്രയിക്കുന്നത്. അർമേനിയ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യിൽ ചേരാൻ ശ്രമിക്കുന്നതും റഷ്യയുമായുള്ള ബന്ധം വഷളാകാനുള്ള കാരണമാണ്.