ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനും അന്വേഷണം നടക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിൽ സമയത്ത് നികുതി അടച്ചില്ലെന്നാണ് ആരോപണം. തോക്കുകേസിലും നികുതിക്കേസിലും കുറ്റം സമ്മതിച്ച് ശിക്ഷ ഒഴിവാക്കാനുള്ള ധാരണ പ്രോസിക്യൂഷനും ഹണ്ടൻ ബൈഡന്റെ അഭിഭാഷകരും തമ്മിലുണ്ടാക്കിയെങ്കിലും കോടതി ഈ നീക്കം തള്ളിക്കളഞ്ഞു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന പ്രസിഡന്റ് ബൈഡന് മകനെതിരായ കേസുകൾ തലവേദന സൃഷ്ടിക്കുന്നുണ്ട്. വൈസ് പ്രസിഡന്റായിരിക്കേ മകന്റെ ബിസിനസിൽ നടത്തിയ ഇടപാടുകളെക്കുറിച്ച് നുണപറഞ്ഞുവെന്നാരോപിച്ച് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.