ഡ്രൈവിംഗ് സീറ്റിൽ നായ; കാറുടമയ്ക്കു പിഴ
Sunday, October 1, 2023 12:27 AM IST
ബ്രാറ്റിസ്ലാവ: ഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നായ ഇരിക്കുന്നത് കണ്ടെത്തിയിനെത്തുടർന്ന് കാറുടമയ്ക്കു പിഴ.
സ്ലൊവാക്യയിൽ തലസ്ഥാനമായ ബ്രാറ്റിസ്ലാവയ്ക്കടുത്താണു സംഭവം. പോലീസ് സ്ഥാപിച്ചിരുന്ന കാമറയിലാണ് നായ വണ്ടിയോടിക്കുന്ന ചിത്രം പതിഞ്ഞത്. എന്നാൽ സൈഡ് സീറ്റിലിരുന്ന നായ പെട്ടെന്ന് തന്റെ മടിയിലേക്കു ചാടിക്കയറിയതാണെന്ന് ഉടമ വിശദീകരിച്ചു.
പക്ഷേ, വീഡിയോ പരിശോധിച്ച പോലീസ് ഇതു തെറ്റാണെന്നു കണ്ടെത്തുകയായിരുന്നു. ഓമനമൃഗങ്ങളുമായി വണ്ടിയോടിക്കുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പ് പോലീസ് നല്കിയിട്ടുണ്ട്.