യൂനുസ് നാട്ടിലേക്ക് ഇടക്കാല സർക്കാരിന്റെ ഉപദേശകസ്ഥാനം സ്വീകരിക്കാമെന്നു സാന്പത്തിക വിദഗ്ധനും സമാധാന നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസ് അറിയിച്ചു. വിദ്യാർഥികളാണ് അദ്ദേഹത്തെ സ്ഥാനത്തേക്കു നിർദേശിച്ചത്.
ഇത്രയേറെ ത്യാഗം സഹിച്ച വിദ്യാർഥികളുടെ അഭ്യർഥന തള്ളിക്കളയാനാവില്ലെന്നു യൂനുസ് പറഞ്ഞു. ചികിത്സയ്ക്കായി പാരീസിലുള്ള യൂനുസ് ഉടൻ ബംഗ്ലാദേശിലേക്കു തിരിക്കുമെന്നാണ് റിപ്പോർട്ട്.
എൺപത്തിനാലുകാരനായ യൂനുസിന്റെ മൈക്രോഫിനാൻസ് പദ്ധതി ബംഗ്ലാദേശിലെ ദശലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാൻ കാരണമായിട്ടുണ്ട്. 2006ലാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിനും നൊബേൽ ലഭിച്ചത്.
അതേസമയം, യൂനുസിനെ ഷേഖ് ഹസീന ശത്രുവായിട്ടാണ് കണ്ടിരുന്നത്. പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്നയാളെന്ന് ഹസീന അധിക്ഷേപിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകളും യൂനുസ് നേരിട്ടിരുന്നു.
24 പേരെ ചുട്ടുകൊന്നു ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാരായ 24 പേരെ പ്രക്ഷോഭകർ ചുട്ടുകൊന്നു. തിങ്കളാഴ്ച കലാപത്തിനിടെ തെക്കുപടിഞ്ഞാറൻ നഗരമായ ജെസോറിലുള്ള സബീർ ഇന്റർനാഷണൽ ഹോട്ടലിന് അക്രമികൾ തീയിടുകയായിരുന്നു.
ഖാലിദ മോചിതയായി വീട്ടുതടങ്കലിലായിരുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി. ഹസീനയുടെ ശത്രുവായിരുന്ന ഖാലിദയെ കോടതി 2018ൽ അഴിമതി, അധികാര ദുർവിനിയോഗ കേസുകളിൽ 17 വർഷത്തെ തടവിനു വിധിച്ചതാണ്.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. 1991-96, 2001-2006 കാലഘട്ടത്തിലായിരുന്നു ഭരണം. ഹസീന രാജ്യംവിട്ടതോടെയാണു ഖാലിദയെ മോചിപ്പിക്കാൻ തീരുമാനമുണ്ടായത്.
തീ അണയ്ക്കാനെത്തിയ അഗ്നിശമനസേനയെ പ്രക്ഷോഭകർ തടഞ്ഞു. ഇതുമൂലം തീ അണയ്ക്കാൻ 12 മണിക്കൂറെടുത്തു. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്കൽദാറാണു ഹോട്ടലിന്റെ ഉടമ.