പ്രാണരക്ഷാർത്ഥം നൂറുകണക്കിന് ഹൈന്ദവരാണ് ഇന്ത്യയിലേക്കു രക്ഷപ്പെടാനായി കഴിഞ്ഞദിവസങ്ങളിൽ അതിർത്തിയിലെത്തിയത്. എന്നാൽ, അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതിനാൽ ഇവർക്കെല്ലാം തിരികെ മടങ്ങേണ്ടിവന്നു.
എല്ലാവിഭാഗം ജനങ്ങൾക്കും സംരക്ഷണം നൽകുമെന്നും ജനാധിപത്യം ഉറപ്പുവരുത്തുമെന്നും ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണം നടത്തുക തീവ്ര സംഘടനകളായതിനാൽ തങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ പറയുന്നത്.