അപ്പസ്തോലിക പര്യടനം: മാർപാപ്പ ഇന്ന് ഇന്തോനേഷ്യയിൽ
Tuesday, September 3, 2024 1:37 AM IST
വത്തിക്കാൻ സിറ്റി: സുദീർഘമായ അപ്പസ്തോലിക പര്യടനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വൈകുന്നേരം റോമിൽനിന്നു യാത്ര തിരിച്ചു. ഇന്നു രാവിലെ പതിനൊന്നരയ്ക്ക് മാർപാപ്പ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തും.
ഇന്തോനേഷ്യ കൂടാതെ പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളാണ് രണ്ടാഴ്ചകൊണ്ട് സന്ദർശിക്കുക. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്.
നാളെയാണ് മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. എൺപത്തിയേഴുകാരനായ മാർപാപ്പ സന്ദർശനത്തിനു ശേഷം സെപ്റ്റംബർ 13ന് റോമിൽ തിരിച്ചെത്തും.