ഡിക് ചെയ്നിയുടെ ധൈര്യത്തെ മാനിക്കുന്നതായി കമല ഹാരിസിന്റെ പ്രചാരണ ടീം പ്രതികരിച്ചു. അതേസമയം, ചെയ്നി അപ്രസക്തനാണെന്ന് ട്രംപ് പറഞ്ഞു. ഇറാക്ക് അധിനിവേശത്തിൽ ചെയ്നിക്കുള്ള പങ്കിനെ സൂചിപ്പിച്ച് “അനാവശ്യവും അവസാനിക്കാത്തതുമായ യുദ്ധങ്ങളുടെ രാജാവ്” എന്നും അദ്ദേഹത്തെ ട്രംപ് അധിക്ഷേപിച്ചു.
ചെയ്നിയുടെ മകളും റിപ്പബ്ലിക്കൻ നേതാവുമായ ലിസ് ചെയ്നിയും കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ അനുകൂലിച്ച് വോട്ട് ചെയ്ത പത്ത് റിപ്പബ്ലിക്കൻ നേതാക്കളിലൊരാളാണ് ലിസ്.