ലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകം: മോദി
Friday, October 11, 2024 1:34 AM IST
വിയന്റിയാൻ: കലാപകലുഷിതമായ ലോകാന്തരീക്ഷത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലാവോസിൽ 21-ാമത് ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇന്ത്യ-ആസിയാൻ വ്യാപാരം ഇരട്ടിയായി. അതിപ്പോൾ 130 ബില്യൺ ഡോളറിലധികമായി. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ, ഇന്ത്യയുടെ നൂറ്റാണ്ടാണ്. അത് ആസിയാൻ രാജ്യങ്ങളുടേതാണെന്നും മോദി കൂട്ടിച്ചേർത്തു.
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നത് ബ്രൂണെ ദാരുസലാം, മ്യാൻമർ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പുർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്.