ക്ഷേത്രത്തിന് മോദി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം മോഷണം പോയി
Saturday, October 12, 2024 1:49 AM IST
ധാക്ക: ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിച്ച സ്വർണക്കിരീടം മോഷണം പോയി. ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തില്‍നിന്നാണു കിരീടം മോഷണം പോയത്.
2021ല്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് മോദി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാളീദേവിക്കായി കീരിടം സമര്‍പ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണു കിരീടം മോഷണം പോയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍നിന്ന് കിരീടം മോഷ്ടിക്കുന്നതിന്റെയും പ്രതി പുറത്തേക്കു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.