ആഡ്ഫാക്ടേഴ്സും അപ്ഗ്രാഡും ധാരണയിൽ
Tuesday, August 13, 2019 11:49 PM IST
കൊച്ചി: പബ്ലിക് റിലേഷൻസ് സ്ഥാപനമായ ആഡ്ഫാക്ടേഴ്സ് 300 ജീവനക്കാർക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലും ആശയ വിനിമയത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കേഷൻ തലത്തിലുള്ള പരിശീലനം നല്കാൻ മുൻനിര വിദ്യാഭ്യാസ കന്പനിയായ അപ്ഗ്രാഡുമായി ധാരണയിലെത്തി.
സാമൂഹ്യ മാധ്യമങ്ങൾ, ഓണ്‍ലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ്, മൾട്ടി മീഡിയ സാധ്യതകൾ, ഡിജിറ്റൽ അനലിറ്റിക്സ്, കാന്പയിൻ തയാറാക്കൽ, ഡിജിറ്റൽ ക്രൈസിസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.