അപ്പോളോ പ്രോഹെൽത്ത് പ്രോഗ്രാമിനു തുടക്കം
Wednesday, September 18, 2019 10:53 PM IST
കൊച്ചി: അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് അപ്പോളോ പ്രോഹെൽത്ത് പ്രോഗ്രാം എന്ന പേരിൽ പുതിയൊരു സമഗ്ര ആരോഗ്യ മാനേജ്മെന്റ് പദ്ധതി അവതരിപ്പിച്ചു. നിർമിത ബുദ്ധിയുടെ സഹായത്തോടെ മുൻകൂട്ടി തയാറാക്കുന്ന വ്യക്തിഗത ആരോഗ്യ റിസ്ക് വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ ആരോഗ്യപദ്ധതിയാണ് അപ്പോളോ പ്രോഹെൽത്ത് പ്രോഗ്രാം.
അപ്പോളോ ഇതുവരെ നടത്തിയിട്ടുള്ള 20 ദശലക്ഷം ആരോഗ്യ ചെക്കപ്പുകളിലെ അനുഭവത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ അപ്പോളോയിലെ വിദഗ്ധർ രൂപപ്പെടുത്തിയെടുത്തതാണ് ഈ പദ്ധതി.
ആരോഗ്യ വിശകലനത്തിലൂടെ ആരോഗ്യമേഖലയിൽ റിസ്ക് കുറയക്കാൻ ഇതു സഹായിക്കുന്നു. ഓരോ വ്യക്തിക്കും മാർഗനിർദേശം നൽകുന്ന വിധത്തിൽ ഹെൽത്ത് മെന്ററിംഗ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.