ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖ തുറന്നു
Monday, November 18, 2019 11:40 PM IST
ശബരിമല: ധനലക്ഷ്മി ബാങ്കിന്റെ ഉത്സവകാല ശാഖ സന്നിധാനത്തു പ്രവർത്തനമാരംഭിച്ചു. പുതുതായി പണിതീർത്ത ശാഖാമന്ദിരത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം, സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശാഖ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മെംബർമാരായ എൻ.വിജയകുമാർ, കെ.എസ്. രവി, ദേവസ്വം കമ്മീഷണർ എം. ഹർഷൻ, സ്പെഷൽ കമ്മീഷണർ എം. മനോജ്, ചീഫ് എൻജിനിയർ ജി. കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ധനലക്ഷ്മി ബാങ്ക് അസി. ജനറൽ മാനേജർ എം.പി. ശ്രീകുമാർ, തിരുവനന്തപുരം റീജണൽ മാനേജർ അരുണ്‍ സോമനാഥൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.