ഇൻഫോസിസിന് അറ്റാദായ വളർച്ച
Wednesday, October 14, 2020 11:09 PM IST
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എെടി സർവീസ് കന്പനിയായ ഇൻഫോസിസിന് സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 20.5 ശതമാനം അറ്റാദായ വളർച്ച. 4845 കോടി രൂപയായാണു കന്പനിയുടെ അറ്റാദായമുയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4019 കോടിയായിരുന്നു ഇൻഫോസിസിന്റെ അറ്റാദായം. അതേസമയം കന്പനിയുടെ പ്രവർത്തനലാഭം 8.5 ശതമാനം ഉയർന്ന് 24,570 കോടിരൂപയായി.