മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപീംകോടതി
Thursday, March 2, 2023 12:55 AM IST
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപീംകോടതി. ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം.
ജസ്റ്റീസുമാരായ കൃഷ്ണ മുരാരി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സുരക്ഷയുടെ ചെലവുകൾ മുകേഷ് അംബാനി തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുള്ളത്. രാജ്യത്തിന്റെ സാന്പത്തികരംഗം അസ്ഥിരമാക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിക്കെതിരേ വിവിധ കോണുകളിൽനിന്ന് ഭീഷണി ഉയരുന്നുണ്ടെന്ന് കോടതിയിൽ വാദം ഉയർന്നു. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നു നിരീക്ഷിച്ച കോടതി അംബാനി കുടുംബത്തിന് ഇസൈഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സർക്കാരിനും നിർദേശം നൽകി.