ഹൈദരാബാദില്‍ ലുലു മാള്‍ തുറന്നു
Thursday, September 28, 2023 1:50 AM IST
കൊച്ചി: തെലുങ്കാനയിലെ ആദ്യ ലുലു മാള്‍ ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ തുറന്നു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു, യുഎഇ കോണ്‍സല്‍ ജനറല്‍ ആരെഫ് അല്‍നുഐമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
അഞ്ചു ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാള്‍. ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ടു ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം.എ. സലിം, മുഹമ്മദ് അല്‍ത്താഫ്, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, ലുലു ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എം.എ. നിഷാദ്, ലുലു ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷ്റഫ്, ലുലു ഇന്ത്യ സിഇഒ രജിത്ത് രാധാകൃഷ്ണന്, ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്സ്, ലുലു തെലുങ്കാന ഡയറക്ടര്‍ അബ്ദുള്‍ സലീം, ലുലു തെലുങ്കാന റീജണല്‍ മാനേജര്‍ അബ്ദുള്‍ ഖദീര്‍ ഷെയ്ഖ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.