മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​ത് മൂലമാണെന്നു കുടുംബം
Tuesday, March 21, 2023 11:58 PM IST
മം​ഗ​ല​പു​രം: പെ​രു​മാ​തു​റ​യി​ലെ പ​തി​നേ​ഴു​കാ​ര​ന്‍റെ ദു​രൂ​ഹമ​ര​ണം മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​തു മൂലമാ​ണെ​ന്നു പ​രാ​തി. പെ​രു​മാ​തു​റ തെ​രു​വി​ൽ വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ - റ​ജി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​ർ​ഫാ​ൻ (17) ആ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ർ​ഫാ​നെ ഒ​രു സു​ഹൃ​ത്ത് വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു. തു​ട​ർ ന്ന് ​ഇ​ർ​ഫാ​നെ വീ​ട്ടി​ന​ടു​ത്ത് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഇ​ർ​ഫാ​ൻ അ​സ്വ​സ്ത​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചശേഷം ശ​ക്ത​മാ​യി ഛർ​ദ്ദി​ച്ചു. ചി​ല സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് എ​ന്തോ മ​രു​ന്നുകൾ മ​ണ​പ്പി​ച്ചതായി ഇ​ർ​ഫാ​ൻ പ​റ​ഞ്ഞെന്ന് മാ​താ​വ് റ​ജി​ല വ്യക്തമാക്കി. ഉ​ട​ൻ ത​ന്നെ ഇ​ർ​ഫാ​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ മ​ട​ങ്ങി​യെത്തുകയായി രുന്നു. തുടർന്ന് പുലർച്ചെ ര​ണ്ടു മ​ണി​യോ​ടെ സ്ഥി​തി​വ​ഷ​ളായി. മെ​ഡി​ക്ക​ൽ കോ​ളജി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രണം സംഭവിച്ചിരു ന്നു. സി​ന്ത​റ്റി​ക് ല​ഹ​രി വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും വ്യാ​പി​ച്ച​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ർ​ഫാ​ന്‍റെ മ​ര​ണം. ക​ഠി​നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
­­­­മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം പെ​രു​മാ​തു​റ ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. ഇ​ർ​ഫാ​ന്‍റെ പി​താ​വ് പ്ര​വാ​സി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​മ്രാ​ൻ, സു​ൽ​ഫാ​ന.­­­­­­