ത​ട്ടു​ക​ട​യി​ൽ തീ​പി​ടിത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, September 25, 2023 12:19 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ന​ക്രാം​ചി​റ​ക്ക​ടു​ത്ത് കൈ​ത​ക്കോണ​ത് ത​ട്ടു​ക​ട​യ്ക്ക് തീ​പി​ടി​ച്ചു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ രാ​വി​ലെ10.30 തോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി ന​ശി​ച്ചു. കൈ​ത​ക്കോ​ണം സ്വ​ദേ​ശി ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ ത​ട്ടു ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട പോ​ലീ​സാ​ണ് ആ​ദ്യം തീ ​പ​ട​രു​ന്ന​ത് കാ​ണു​ക​യും അ​ഗ്‌​നി ര​ക്ഷാസേ​ന​യെ വി​വ​ര​മ​റി​യിച്ച​തും . സേ​ന​യെ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. അ​തേ സ​മ​യം ക​ട​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പാ​ച​കവാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഒ​ഴി​കെ എ​ല്ലാം ക​ത്തി ന​ശി​ച്ചു.

സി​ലി​ണ്ട​റി​നു തീ ​പി​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​അ​ണ​ച്ച​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. വൈ​ദ്യു​തി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ഉ​ൾ​പ്പെ​ടെ സ​മീ​പ​ത്തു​ണ്ട്. അ​വ​ധി ദി​വ​സം ആ​യ​തി​നാ​ൽ സ്ഥ​ല​ത്ത് ആ​ളു​ക​ളു​ടെ​യെ​ണ്ണം കു​റ​വാ​യ​തും , ക​ട തു​റ​ക്ക​തി​രു​ന്ന​തും ര​ക്ഷ​യാ​യി.