പാ​ത​വി​ക​സ​ന​ത്തി​ല്‍ പൊ​ളി​ച്ചു​മാ​റ്റി​യ ഗാ​ന്ധി​മ​ണ്ഡ​പം പു​ന​ർ​നി​ർ​മി​ക്കും
Monday, October 2, 2023 12:10 AM IST
നേ​മം : ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ട്ട ഗാ​ന്ധി​മ​ണ്ഡ​പം കൈ​മ​നം -തി​രു​വ​ല്ലം റോ​ഡി​ന് സ​മീ​പം പു​ന​ർ​നി​ർ​മി​ക്കും. ബി​എ​സ്എ​ന്‍​എ​ല്‍ വ​ള​പ്പി​ലെ മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം ഗാ​ന്ധി​മ​ണ്ഡ​പം നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് പു​രാ​വ​സ്തു​വ​കു​പ്പി​ന് കൈ​മാ​റി.

മ​ണ്ഡ​പം പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കൈ​മ​ന​ത്ത് ഗാ​ന്ധി​മ​ന്ദി​രം സ്ഥി​തി ചെ​യ്തി​രു​ന്ന​തി​ന് സ​മീ​പ​ത്താ​യി പ​ല സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് മാ​റ്റു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി​രു​ന്നു.

റോ​ഡു​പ​ണി​യു​ടെ ഒ​ന്നാം ഘ​ട്ട നി​ര്‍​മാ​ണോ​ദ്ഘാ​ട​ന സ​മ​യ​ത്ത് കൈ​മ​ന​ത്ത് ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു​മു​ന്നി​ല്‍ ഗാ​ന്ധി​മ​ന്ദി​രം പു​ന:​സ​സ്ഥാ​പി​ക്കു​ന്ന​തി​ന് ശി​ലാ​ക​ര്‍​മം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

മ​ണ്ഡ​പം പൊ​ളി​ച്ച​പ്പോ​ഴു​ള്ള ശി​ല​ക​ളി​ല്‍ പ​കു​തി പു​രാ​വ​സ്തു​വ​കു​പ്പി​ന്‍റെ കോ​ട്ട​യ്ക്ക​ക​ത്തെ ഓ​ഫീ​സി​ലും പ​കു​തി പോ​ത്ത​ന്‍​കോ​ട് മ​ട​വൂ​ര്‍​പ്പാ​റ​യി​ലേ​യ്ക്കും മാ​റ്റി​യി​രു​ന്നു.

ഗാ​ന്ധി​മ​ണ്ഡ​പം എ​ത്ര​യും വേ​ഗ​ത്തി​ല്‍ പുന​ര്‍​നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​മ​ണ്ഡ​പ സ​മി​തി സെ​ക്ര​ട്ട​റി കൈ​മ​നം പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു .