ലഹരിക്കെതിരേ പ്രതിരോധം: മാരത്തോൺ സംഘടിപ്പിച്ചു
1227433
Tuesday, October 4, 2022 12:45 AM IST
മുക്കം: കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ 2004 എസ്എസ്എൽസി ഇരുപത്തിമൂന്നാം ബാച്ച് നടത്തുന്ന സംഗമത്തിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ലഹരിക്കെതിരേ പ്രതിരോധം തീർത്ത് സംഘടിപ്പിച്ച മാരത്തോണിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം മത്സരാർഥികൾ പങ്കെടുത്തു.
കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിൽ നിന്നും ആരംഭിച്ച മാരത്തോൺ മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.പ്രജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, എസ്.എ. നാസർ, മജീദ് മാസ്റ്റർ പേരാമ്പ്ര,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.കെ.പി. സുഫിയാൻ, സ്വാഗതസംഘം കൺവീനർ കെ.വി. നിയാസ്, എസ്.കെ. സിദ്ദിഖ്, നാസർ താത്തൂർ മുൻഷിർ, കെ.ഗുലാം ഹുസൈൻ, വാർഡ് മെമ്പർമാർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, മൻസൂർ, സൽമാൻ ചെറുവാടി , റഹീം റിങ്ടോൺ, നബീൽ കോട്ടൻ സ്പോട്ട്, ഷംസുദ്ദീൻ, അലി, ഫൈസൽ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. കൊടിയത്തൂരിൽ നടന്ന സമാപന പരിപാടിയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിജയികൾക്കുള്ള സമ്മാനദാനം നടത്തി. വേണു മാസ്റ്റർ മുഖ്യാതിഥിയായി.