വീണുകിട്ടിയ സ്വർണാഭരണം തിരികെ നൽകി
1227436
Tuesday, October 4, 2022 12:45 AM IST
കൊയിലാണ്ടി: നഗരത്തിൽ നിന്നും വീണു കിട്ടിയ സ്വർണാഭരണം പോലീസിൽ ഏൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി. മുഹബ്ബത്ത് ഹൗസിൽ ഹനീഫയ്ക്കാണ് കമ്മൽ വീണ് കിട്ടിയത്. ഉച്ചയ്ക്ക് ദ്വാരക തിയേറ്ററിനു മുന്നിലൂടെ പോകുമ്പോഴാണ് കമൽ കിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എൽപ്പിക്കുകയായിരുന്നു. ഉടമസ്ഥൻ ഈസ്റ്റ് റോഡിലെ ഫാത്തിമ മൻസിൽ ഷംസുദ്ദീൻ സ്റ്റേഷനിൽ എത്തി സ്വർണാഭരണം തിട്ടപ്പെടുത്തി. തുടർന്ന് സ്റ്റേഷൻ റൈറ്റർ എസ്.ഐ. ശശിധരൻ, പിആർഒ ഫിറോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണം ഷംസുദ്ദീന് ഹനീഫ കൈമാറി.