‘യുദ്ധം ലഹരിക്കെതിരേ’: ചെമ്പനോട സ്കൂളിൽ കൂട്ടയോട്ടം നടത്തി
1227961
Friday, October 7, 2022 12:27 AM IST
ചക്കിട്ടപാറ: സെന്റ് ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോട, പെരുവണ്ണാമൂഴി പോലീസ്, ലഹരി വിമുക്ത ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് എന്നിവയുടെ സംയുക്താതാഭിമുഖ്യത്തിൽ "യുദ്ധം ലഹരിക്കെതിരേ ' എന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.
പെരുവണ്ണാമൂഴി പോലീസ് സബ്ബ് ഇൻസ്പെക്ടർ വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് കെ.കെ. ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ കാർത്തിക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ പാഴുക്കുന്നേൽ, പ്രധാനാധ്യാപിക വി.കെ.ഷാന്റി ,വാർഡ് മെമ്പർ ലൈസ ജോർജ്, സജി മാത്യൂ എന്നിവർ പ്രസംഗിച്ചു.