മദ്രസ പരിസരത്ത് പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ
1263539
Tuesday, January 31, 2023 12:07 AM IST
നാദാപുരം: മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പനങ്ങളുമായി യുവാവ് അറസ്റ്റിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കർ നൗഷാദ് (34) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച രാത്രി അരൂർ കല്ലുമ്പുറത്ത് മദ്രസ പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്. പ്രതി സഞ്ചരിച്ച സിഫ്റ്റ് കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ 350 പാക്കറ്റ് ഹാൻസ്, 175 പാക്കറ്റ് കൂൾ ലിപ്പ് തുടങ്ങിയ പുകയില ഉത്പനങ്ങൾ കണ്ടെത്തി. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.