വ​യ​നാ​ട് ബ​ദ​ൽ റോ​ഡ്: പൂ​ഴി​ത്തോ​ട്ടി​ലെ റി​ലേ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി കെ​സി​വൈ​എം
Saturday, February 4, 2023 12:05 AM IST
ച​ക്കി​ട്ട​പാ​റ: പൂ​ഴി​ത്തോ​ട് -പ​ടി​ഞ്ഞാ​റ​ത്ത​റ ചു​ര​മി​ല്ലാ​ത്ത വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പൂ​ഴി​ത്തോ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന റി​ലേ സ​മ​ര​ത്തി​നും ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​സി​വൈ​എം മ​രു​തോ​ങ്ക​ര മേ​ഖ​ലാ ക​മ്മി​റ്റി.
ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​ത്തോ​ട്ട​ത്തി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ക്ലാ​രി​സ്, എം​എ​സ്എം​ഐ പ്ര​സി​ഡ​ന്‍റ് അ​ബി​ൻ ആ​ൻ​ഡ്രൂ​സ്, സെ​ക്ര​ട്ട​റി ലി​റ്റോ തോ​മ​സ്, രൂ​പ​താ സെ​ക്ര​ട്ട​റി മെ​ൽ​റ്റോ മാ​ത്യു,
സം​സ്ഥാ​ന സ​മി​തി​യം​ഗം റി​ച്ചാ​ൾ​ഡ് ജോ​ൺ, മേ​ഖ​ലാ ട്ര​ഷ​റ​ർ അ​മ​ൽ ലൈ​നാ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സ​മ​ര പ​ന്ത​ലി​ൽ എ​ത്തി പി​ന്തു​ണ അ​റി​യി​ച്ച​ത്.