ലോക നാടക ദിനം ആചരിച്ചു
1281693
Tuesday, March 28, 2023 12:19 AM IST
കോഴിക്കോട്: ലോക നാടക ദിനം കോഴിക്കോട് മാനാഞ്ചിറയിലെ കെ.ടി. മുഹമ്മദിന്റെ പ്രതിമയ്ക്ക് സമീപം "നാടകാചര്യന്റെ -നാൽക്കവലയിൽ വച്ച് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇ പ്റ്റ) നേതൃത്ത്വത്തിൽ നടന്നു. പരിപാടി ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു.
പി.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി. സദാനന്ദൻ, കലാമണ്ഡലം കല്യാണി എസ് നാഥ്, അഷഫ് കുരുവട്ടൂർ, പി.വി. മാധവൻ, ടി.എം. സജീന്ദ്രൻ, പ്രേംകുമാർ, സി. സുബ്രഹ്മണ്യൻ, ഷിനോദ് കുരുവട്ടൂർ, ബിജിത്ത് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ: വി.എൻ. സന്തോഷ് കുമാർ രചന നിർവഹിച്ചവതരിപ്പിച്ച "നാവുമരം " എന്ന ഏക പാത്ര നാടകവും പരിപാടിയിൽ അവതരിപ്പിച്ചു.