പുസ്തക ചർച്ച സംഘടിപ്പിച്ചു
1282265
Wednesday, March 29, 2023 11:38 PM IST
കൂരാച്ചുണ്ട്: അഭിമന്യു മഹാരാജാസ് വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകൂട്ടം കോഴിക്കോട് അവാർഡ് നേടിയ ഇ.ടി നിധിൻ എഴുതിയ "അമ്മച്ചായം' കഥയുടെ ചർച്ച സംഘടിപ്പിച്ചു. വാർഡ് അംഗം വിജയൻ കിഴക്കേമീത്തൽ ഉദ്ഘാടനം ചെയ്തു.
കെ.വി. സുനിൽ അധ്യക്ഷത വഹിച്ചു. ഒ. ഗോപിനാഥൻ പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തി. കെ.ജി. അരുൺ, എൻ.കെ. കുഞ്ഞമ്മദ്, ഹംസ കല്ലിങ്കൽ, പി.എം തോമസ്, പി.ടി തോമസ്, കെ.എം ഷഫീർ, ഇ.ടി. നിധിൻ, രാമകൃഷ്ണൻ എഴുതുകണ്ടി എന്നിവർ പ്രസംഗിച്ചു.