ചക്കിട്ടപാറയിൽ ആടുകളെ വിതരണം ചെയ്തു
1282281
Wednesday, March 29, 2023 11:40 PM IST
ചക്കിട്ടപാറ: കൊളത്തൂർ കോളനിയിൽ കുടുംബശ്രീ ജില്ലാ മിഷൻ ആടുവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കുടുംബത്തിനു 30,000 രൂപ ചെലവഴിച്ച് നൽകുന്ന ആടുകളുടെ വിതരണ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, ആതിര തൂവ്വകുന്നേൽ, സുനിത അരുൺ എന്നിവർ പ്രസംഗിച്ചു.