കോഴിക്കോട് ബിഷപിന്റെ നേതൃത്വത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
1283063
Saturday, April 1, 2023 12:29 AM IST
കോഴിക്കോട്: വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി വിശുദ്ധവാര തുരുക്കർമ്മങ്ങൾ നടക്കും. നാളെ ഓശാന ഞായറിൽ രാവിലെ 7.30ന് കോടതിക്ക് സമീപമുള്ള സെന്റ് വിൻസെന്റ് ഹോമിൽ നിന്ന് ദേവമാതാ കത്തീഡ്രല്ലിലേക്ക് കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും തുടർന്ന് ദിവ്യബലിയും നടക്കും. മൂന്നിന് വൈകുന്നേരം നാലിന് ദേവമാതാ കത്തീഡ്രല്ലിൽ തൈല പാരികർമ്മ പൂജ.
പെസഹാ വ്യാഴാഴ്ച്ച വൈകുന്നേരം ആറിന് ദേവമാതാ കത്തീഡ്രല്ലിൽ ദിവ്യബലിയും തുടർന്ന് 6.20ന് കാൽകഴുകൽ ശുശ്രൂഷയും നടക്കും.
ഏഴിന് പുലർച്ചെ നാലിന് ദുഃഖ വെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം രാവിലെ ഏഴിന് ദേവമാതാ കത്തീഡ്രല്ലിൽ നിന്ന് സിറ്റി സെന്റ് ജോസഫ്സ് പള്ളിയിലേക്ക് കുരിശിന്റെ വഴി.
തുടർന്ന് ബിഷപ് സമാപന സന്ദേശം നൽകും. എട്ടിന് രാത്രി 10.30ന് ദേവമാതാ കത്തീഡ്രല്ലിൽ ഉയിർപ്പ് തിരുനാൾ ദിവ്യബലി എന്നിവ നടക്കും.