ഇന്റര്‍ സ്കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി തീര്‍ത്ഥ
1299601
Saturday, June 3, 2023 12:16 AM IST
താമരശേരി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി എസ്. തീര്‍ത്ഥ.
പ്ലാസ്റ്റികിൽ നിന്ന് നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുക, ഫ്രെജൈല്‍ മറൈന്‍ ബയോഡൈവര്‍സിറ്റി എന്നീ വിഷയങ്ങളിൽ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടന്ന ചിത്രരചനാ മത്സരത്തിലാണ് തീര്‍ത്ഥ ഒന്നാം സ്ഥാനം നേടിയത്.
സമുദ്ര ദിനമായ ജൂണ്‍ നാലിന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവും കേന്ദ്ര സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും പങ്കെടുക്കുന്ന ചടങ്ങില്‍ തീര്‍ത്ഥയ്ക്കുള്ള സമ്മാനദാനം നടക്കും.ജൂണ്‍ അഞ്ചിന് ന്യൂഡല്‍ഹി ഇന്ദിരാ പരിയാവരണ്‍ ഭവനില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാ ഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും തീര്‍ത്ഥയ്ക്ക് അവസരം ലഭിക്കും. ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവായ എസ്. തീര്‍ത്ഥ സംസ്ഥാന കലോത്സവത്തിലെ ഭരതനാട്യത്തിലും എഗ്രേഡ് നേടിയിരുന്നു. താമരശേരി ജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ത്ഥ. താമരശേരി വെഴുപ്പൂര്‍ ശങ്കരമ്പാത്ത് സായിലക്ഷ്മിയില്‍ പിഎസ്സി ട്രെയിനര്‍ പി. വിജേഷിന്റെയും താമരശേരി ചാവറ ഇഎം സ്കൂളിലെ അധ്യാപിക എം. ഷബ്നയുടെയുടെയും മകളാണ് തീര്‍ത്ഥ. പുണ്യ സഹോദരിയാണ്.