തിരുവമ്പാടി: മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ- വലിച്ചെറിയൽ മുക്ത ഗ്രാമമാക്കുന്നതിനുള്ള ശുചിത്വ ജനവലയം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ അങ്ങാടികൾ ശുചീകരിച്ചു.
ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷരായ ലിസി ഏബ്രഹാം രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, വാർഡ് അംഗം കെ.എം ഷൗക്കത്തലി, സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി ശ്രീജിത്ത്, മുഹമ്മദ് മുസ്തഫഖാൻ അയന, മുഹമ്മദ് വട്ടപ്പറമ്പൻ, നിഷാദ് ഭാസ്ക്കരൻ, പി.ടി. ഹാരിസ്, ഡോ. സന്തോഷ്, ഡോ. ബെറ്റ്സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ, റോട്ടറി ക്ലബ്, ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി, കോസ്മോസ് തിരുവമ്പാടി തുടങ്ങിയ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.