കു​റ്റ്യാ​ടി​യി​ൽ കേ​ന്ദ്ര വെ​റ്റ​റി​ന​റി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, September 19, 2023 7:49 AM IST
കു​റ്റ്യാ​ടി: നി​പ ബാ​ധി​ച്ച മ​ര​ണ​പ്പെ​ട്ട മു​ഹ​മ്മ​ദി​ന്‍റെ നാ​ടാ​യ കു​റ്റ്യാ​ടി​ക്ക​ടു​ത്തു​ള്ള
ക​ള്ളാ​ട് ഇ​ന്ന​ലെ ദേ​ശീ​യ വെ​റ്റ​റി​ന​റി സം​ഘം സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച മു​ഹ​മ്മ​ദി​ന്‍റെ വീ​ടും പ​രി​സ​ര​വും കി​ണ​റും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

അ​യ​ൽ​വാ​സി​ക​ളാ​യ കു​ഞ്ഞി​പ​റ​ന്പ​ത്ത് ഹ​മീ​ദി​ന്‍റെ പ​ശു​വി​ന്‍റെ​യും തി​യ്യ​ർ​ക​ണ്ടി പ​റ​ന്പി​ൽ നി​ന്ന് പൂ​ച്ച, പ​ശു​എ​ന്നി​വ​യു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തു. മു​ഹ​മ്മ​ദി​ന്‍റെ ത​റ​വാ​ട് വീ​ട്ടി​ലും തോ​ട്ട​ത്തി​ലും സ​ന്ദ​ർ​ശി​ച്ചു. പ​ഴു​ത്ത അ​ട​യ്ക്ക, വാ​ഴ​ച്ചു​ണ്ട് എ​ന്നി​വ​യും പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തു.

വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ദ്ധ്യ​മു​ള്ള ഇ​ട​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു. ശാ​സ്ത്ര​ജ്ഞ​രാ​യ എ​ച്ച്.​ആ​ർ. ഖ​ന്ന, ഡോ. ​അ​ശ്വി​ൻ, ഡോ. ​ശ​ങ്ക​ർ, ഡോ. ​ഷീ​ന സാ​ന്‍റി ജോ​ർ​ജ്, ഡോ. ​സ​ന​ൽ കു​മാ​ർ, പ്ര​ത്യു​ഷ്, അ​പ​ർ​ണ്ണ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.