കോഴിക്കോട്: എൻജിഒ യൂണിയൻ വജ്ര ജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച രക്തദാന സേനയിൽ അംഗങ്ങളായ വനിതാ ജീവനക്കാർ മെഡിക്കൽ കോളജിലെത്തി രക്തം ദാനം ചെയ്തു. യൂണിയനിലെ ആയിരം പേരാണ് രക്തദാനത്തിന് സന്നദ്ധരായിട്ടുള്ളത്.
അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ രോഗികൾക്ക് ആവശ്യമായ രക്തം നൽകാൻ യൂണിയൻ നടത്തുന്ന രക്തദാനം സഹായകമാകും. നിപ സ്ഥിരീകരണം വന്നതു മുതൽ മെഡിക്കൽ കോളജ് രക്ത ബാങ്കിൽ ദാതാക്കളുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. രക്ത ബാങ്കിലെ ക്ഷാമത്തിന് പരിഹാരം കാണാൻ യൂണിയന്റെ മെഗാ രക്ത ദാനത്തിന് കഴിഞ്ഞിട്ടുണ്ട്.