പോലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു
1425382
Monday, May 27, 2024 10:32 PM IST
കോഴിക്കോട്: സിവിൽ പോലീസ് ഓഫീസർ ബസിൽ കുഴഞ്ഞു വീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ രാജന്റെ മകൻ ശ്യാംലാൽ (29) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുന്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള മിസോറാം ഗവർണറായിരുന്നപ്പോൾ അദേഹത്തിന്റെ ഗണ്മാൻ ആയിരുന്നു ശ്യാംലാൽ.