‘മുതിർന്ന പൗരൻമാർക്ക് പ്രത്യേക ക്യൂ വേണം’
1444510
Tuesday, August 13, 2024 4:37 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്ന മുതിർന്ന പൗരൻമാർക്ക് പ്രത്യേക ക്യൂ അനുവദിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഒപി ചീട്ടു വാങ്ങുന്നതിനും ഡോക്ടറെ കാണുന്നതിനും ഫാർമസിയിൽ നിന്നും മരുന്നു വാങ്ങാനും 60 വയസിനു മുകളിൽ പ്രായമുള്ളവർ ഏറെ സമയം പൊതു ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണുള്ളത്. ഇതുസംബന്ധിച്ച് മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ട്.
യോഗത്തിൽ ടി. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ. കെ. പ്രേമൻ, പീറ്റർ കിങ്ങിണിപാറ, വിനു മ്ലാക്കുഴിയിൽ, ജോയി പനയ്ക്കവയൽ, പി.ടി. തോമസ്, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.