കൊയിലാണ്ടി: യുവമോർച്ച സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക് ബസ് ഇടിച്ചു കയറി പ്രവർത്തകന് പരുക്ക്. കോമത്തുകര ദീപേഷി (33)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സിയ ബസാണ് അപകടം സൃഷ്ടിച്ചത്. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിത വേഗവും അപകടകരമായ ഡ്രൈവിംഗും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതായി ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി കൊയിലാണ്ടി പോലീസിൽ പരാതി നൽകി.