കോഴിക്കോട്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട്ടുകാരന് മരിച്ചു. കുന്ദമംഗലം ചൂലാംവയല്‍ ആമ്പ്രമ്മല്‍ മുഹമ്മദ് കോയ (40) ആണ് മരിച്ചത്.
സമായിലിലാണ് അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന ഇന്ധന ടാങ്കര്‍ അപകടത്തില്‍പെട്ടതായാണ് വിവരം.
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചൂലാംവയല്‍ കെഎംസിസി വൈസ് പ്രസിഡന്റും മസ്കറ്റ് സിനാവ് സമദ് ഏരിയ കെഎംസിസി അംഗവുമാണ്. ഭാര്യ: ഫൗസിയ. മക്കള്‍: നിദ, ഷെറിന്, അസ്മില്‍ അമീന്.