ചക്കിട്ടപാറ: പഞ്ചായത്തും ചക്കിട്ടപാറ കൃഷിഭവനും സംയുക്തമായി നടത്തുന്ന കർഷക ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു.
പഞ്ചായത്തംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, കൃഷി ഓഫീസർ രശ്മ സജിത്ത്, കാർഷിക വികസന സമിതി അംഗങ്ങളായ അഗസ്റ്റിൻ കാപ്പുകാട്ടിൽ, വൽത്സ പഴന്തുംകൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.