ഞായർ പ്രവർത്തിദിനമാക്കാനുള്ള നീക്കം പ്രതിഷേധാർഹം: കത്തോലിക്ക കോണ്ഗ്രസ്
1226091
Thursday, September 29, 2022 11:53 PM IST
മാനന്തവാടി: ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവർത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
വിവിധ കാരണങ്ങൾ പറഞ്ഞ് ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള ഞായറാഴ്ചകളിൽ നിർബന്ധിത പരിപാടികൾ നടപ്പാക്കുന്ന പ്രവണത വർധിച്ചു വരികയാണ്.
വിവിധ മത്സര പരീക്ഷകൾക്കും മറ്റു പരിപാടികൾക്കും ഞായറാഴ്ച ദിവസങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു.
ഇത്തരം നീക്കങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു.
പൂതാടി പള്ളിയിൽ ഓർമപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഞായർ രാവിലെ 10 ന് വികാരി ഫാ. ജോർജ് നെടുംന്തള്ളിൽ കൊടിയേറ്റും. വൈകുന്നേരം ആറിന് താഴമുണ്ട കുരിശുപള്ളിയിൽ സന്ധ്യാപ്രാർത്ഥന, നേർച്ച, ആശീർവാദം. പ്രധാന തിരുനാൾ ദിനമായ തിങ്കളാഴ്ച രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ.സി.ഒ. യൽദോ ചിറ്റേത്ത്, ഫാ.കെ.വി. യൽദോ കൂരന്താഴത്ത് പറന്പിൽ, ഫാ.അനൂപ് ചാത്തനാട്ട്കുടി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. മധ്യസ്ഥപ്രാർത്ഥന, പ്രസംഗം, തുടർന്ന് താഴമുണ്ട കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം, പൊതുനേർച്ച, കൊടിഇറക്കൽ.