സപ്ലൈകോ നഞ്ച സീസണ് നെല്ല് സംഭരണം ആരംഭിച്ചു
1245902
Monday, December 5, 2022 12:46 AM IST
കൽപ്പറ്റ: ജില്ലയിൽ സപ്ലൈകോ നഞ്ച സീസണ് നെല്ല് സംഭരണം തുടങ്ങി. നേരത്തേ രജിസ്റ്റർ ചെയ്ത കർഷകരിൽനിന്നു കേന്ദ്ര സർക്കാർ നിഷ്കർഷിച്ച ഗുണനിലവാരമുള്ള നെല്ലാണ് സംഭരിക്കുന്നത്. 17 ശതമാനത്തിനു മുകളിൽ ഈർപ്പം, ആറ് ശതമാനത്തിനു മുകളിൽ മറ്റിനങ്ങളുമായുള്ള കലർപ്പ്, കേടായത്, മുളച്ചത്, കീട ബാധയേറ്റത്, നിറം മങ്ങിയത്, ചുരുങ്ങിയത് തുടങ്ങിയ നെല്ല് ഗുണനിലവാരപരിശോധനയ്ക്കുശേഷം അനുവദനീയമാണെങ്കിൽ മാത്രമേ സംഭരിക്കൂ.
പരാതികൾ സംഭരണത്തിനു മുന്പു ബോധിപ്പിക്കണം. സ്വന്തമായി കൃഷി ചെയ്ത നെല്ലാണ് സംഭരണത്തിനു നൽകേണ്ടത്. മറ്റു കർഷകരുടെ നെല്ല് നൽകുന്നതു അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും.
2022-23 സീസണിലെ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 28.20 രൂപയാണ്. കയറ്റിയിറക്ക് കൂലി ക്വിന്റലിനു 12 രൂപയും കർഷകർക്കു നെല്ലിന്റെ വിലയോടൊപ്പം നൽകും. സംഭരണ സമയത്തെ കയറ്റിയിറക്ക് ചെലവ് പൂർണമായും കർഷകർ വഹിക്കണം. വിശദവിവരത്തിന്: 9496611083, 9446089784.