’ലഹരിക്കെതിരേ മോചന ജ്വാല’: ജില്ലാതല ഉദ്ഘാടനം
1245911
Monday, December 5, 2022 12:47 AM IST
കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കോണ്ഗ്രസ്-എം സംസ്ഥാന വ്യാപകമായി നടത്തുന്ന ’ലഹരിക്കെതിരേ മോചന ജ്വാല’ ജനകീയ കൂട്ടായ്മ ജില്ലാതല ഉദ്ഘാടനം സുൽത്താൻബത്തേരിയിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നിർവഹിച്ചു. മയക്കുമരുന്നു കടത്തിനു പിന്നിൽ അന്താരാഷ്ട്ര ലോബിയുടെ ശക്തമായ കരങ്ങളുണ്ടെന്നു അദ്ദേഹം പറഞ്ഞു.
പുതുതലമുറയെ മയക്കുമരുന്നുകളുടെ പിടിയിൽനിന്നു രക്ഷിക്കുന്നതിനു സമൂഹത്തിന്റെ ഒരുമയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും ദേവസ്യ പറഞ്ഞു. ജ്വാല അദ്ദേഹം തെളിയിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. ടി.എസ്. ജോർജ്, ബില്ലി ഗ്രഹാം, കെ.പി. ജോസഫ്, വിത്സൻ നെടുംകൊന്പിൽ, പി.ടി. മത്തായി, ടോം ജോസ്, റെജി ഓലിക്കരോട്ട്, കെ.വി. മാത്യു, ജോസ് തോമസ്, സണ്ണി ജോർജ്, പി.ജെ. ജോസഫ്, ടി.ഡി. മാത്യു, സജയൻ മാത്യു, പി.എം. ജയശ്രീ, പി.വി. അന്നമ്മ, ഷൈനി ജോർജ്, ലിസി ലോപ്പസ് എന്നിവർ പ്രസംഗിച്ചു.