പോലീസ് ഭീകരതക്കെതിരേ യുഡിഎഫ് മേപ്പാടി പോലീസ്സ്റ്റേഷൻ മാർച്ചും പൊതുയോഗവും നടത്തി
1247050
Friday, December 9, 2022 12:14 AM IST
മേപ്പാടി: മേപ്പാടി പോളിടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരപരാധികളായ വിദ്യാർഥികളുടെ മേൽ വീടുകൾ റെയ്ഡ് ചെയ്തു വിദ്യാർഥികളെ പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക, വിംസ് ഹോസ്പിറ്റലിൽ വച്ച് മൂപ്പൈനാട് പഞ്ചായത്ത് അംഗത്തെയും പോളിടെക്നിക് യൂണിയൻ ചെയർമാനെയും ക്രൂരമായി മർദ്ദിച്ച ഡിവൈഎ ഫ്ഐ, എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഇന്നയിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പോലീസ് സ്റ്റേഷൻ മാർച്ചും ടൗണിൽ പൊതുയോഗം നടത്തി.
പൊതുയോഗം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. പി.പി. ആലി, റസാഖ് കൽപ്പറ്റ, ബി. സുരേഷ് ബാബു, സലിം മേമന, യാഹ്യഖാൻ തലക്കൽ, ജഷീർ പള്ളിവയൽ, പി.കെ. അഷ്റഫ്, ഗോകുൽദാസ് കോട്ടയിൽ, ഒ. ഭാസ്കരൻ, ജാഷിർ പിണങ്ങോട്, നവാസ്, ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.