ചു​ര​ത്തി​ൽ ഫീ​സ് വാ​ങ്ങി പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​: യൂത്ത് കോൺഗ്രസ്
Wednesday, February 1, 2023 11:37 PM IST
ക​ൽ​പ്പ​റ്റ: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഫീ​സ് വാ​ങ്ങി താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷി​ജു ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്. എ​ന്നി​രി​ക്കെ​യാ​ണ് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത് ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നു ഇ​ട​യാ​ക്കും. ചു​ര​ത്തി​ൽ ബ്ലോ​ക്കി​ൽ കു​ടു​ങ്ങു​ന്പോ​ൾ സ്ത്രീ​ക​ളും മ​റ്റും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​ത് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കാ​ണ​ണം.പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ഷി​ജു ആ​വ​ശ്യ​പ്പെ​ട്ടു.